vayanasala 12ക്ഷേത്ര കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വായനശാല എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. മെമ്പർഷിപ്പിന് 12 രൂപയാണ് ഈടാക്കുന്നത്. തുടർന്ന് വർഷം തോറും 6 രൂപ അടച്ച് മെമ്പർഷിപ്പ് പുതുക്കാവുന്നതാണ് . ലൈബ്രറി വിതരണം ചെയ്യുന്നത് ഞായറാഴ്ച മാത്രമാണ്.

library6 മലയാള ദിനപത്രങ്ങളും ഒരു ഇംഗ്ലീഷ് ദിനപത്രവും മറ്റ് ആനുകാലികങ്ങളും അടക്കം ഉദ്ദേശം 1300 രൂപ യുടെ പ്രസിദ്ധീകരണങ്ങൾ പ്രതിമാസം വരുത്തുന്നുണ്ട്. ഗ്രന്ഥാലയത്തിൽ 500ൽ പരം പേർ മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. 3200 ഓളം വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഗ്രന്ഥ ശേഖരത്തിലുണ്ട്. അപൂർവ്വമായ ധാരാളം റഫറൻസ് ഗ്രന്ഥങ്ങളും (ആയുർവേദം, മതം, ക്ഷേത്രങ്ങൾ മുതലായവ) അതോടപ്പം ഏറ്റവും അത്യപൂർവ്വമായ ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ 12 വാള്യങ്ങളും ഉണ്ട്.