കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട സാംസ്കാരികപുരോഗതി കൈവരിച്ച പ്രശസ്തിയിലേക്ക് ഉയർന്നു വരുന്ന കേരളത്തിലെ ഒരു ഗ്രാമീണ മേഖലയാണ് കല്ലേരി.വടകര – തണ്ണീർ പന്തൽ റൂട്ടിൽ വടകരയിൽ നിന്നും 8 കിലോമീറ്റർ കിഴക്ക് മാറി വില്യാപ്പള്ളിക്കടുത്തായാണ് കല്ലേരി ഗ്രാമം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രത്യേകത. പ്രകൃതി രമണീയമായ ഈ പ്രദേശത്തുകൂടി വടകര – മാഹി ദേശീയ ജലപാത (കനാൽ) കടന്നു പോകുന്നു. പടിഞ്ഞാറ് കല്ലേരി കുന്നും കിഴക്ക് അരിയൂറ മലയും അതിരിടുന്ന ഈ പ്രദേശത്താണ് പ്രശസ്ഥമായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം നിലകൊള്ളുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ ദിവസേന ക്ഷേത്രദർശനം നടത്തിവരുന്നു.
ക്ഷേത്രത്തിന്‍ന്റെ ദൈനംദിന പ്രവര്‍ത്തനത്തോടൊപ്പം സാമൂഹികസേവനം, ആതുരശുശ്രൂഷ, സാസ്ക്കാരിക വളര്‍ച്ച, സാമൂദായിക ഐക്യം എന്നിവയ്ക്കും കല്ലേരി ക്ഷേത്രഭാരവാഹികൾ പ്രാധാന്യം നല്‍കി വരുന്നു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ക്ഷേത്രത്തിന്‍റെ ഭരണനിർവ്വഹണം നടത്തുന്നത് വർഷം തോറും നടക്കുന്ന വാർഷിക ജനറൽ ബോഡിയുടെ പരിസമാപ്തിയിൽ രഹസ്യബാലറ്റ് സബ്രദായത്തിൽ തെരഞ്ഞെടുക്കുന്ന 25 അംഗകമ്മറ്റിയാണ്. ഒരു വർഷമാണ് കമ്മറ്റിയുടെ കാലാവധി. കമ്മറ്റിയുടെ പ്രവര്‍ത്തനം മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ശൈലിയിലാണ്.
ക്ഷേത്രാരാധനയിലൂടെ ആതുര ശുശ്രൂഷ, സാമൂഹ്യ സേവനം, സാംസ്കാരിക വളർച്ച, സാമുദായ മൈത്രി, ഏവർക്കും ആരാധനാ സ്വാതന്ത്ര്യം
Kuttichathan Vellatt
Kuttichathan Vellatt Offering Will not Performed Today.
Gulikan Vellatt
Gulikan Vellatt Offering Will not Performed Today.
Payasadaanam
Payasadaanam Offering Will not available Today.