ക്ഷേത്രോത്സവത്തിന് പരിസര പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ എത്തിച്ചേരുകയും ആഘോഷങ്ങളിൽ ഉത്സാഹപൂർവ്വം പങ്കുകൊള്ളുകയും ചെയ്തുവരുന്നു. ഓരോ വർഷവും 3 ദിവസം നീണ്ട ഉത്സവം (തിറ മഹോത്സവം) ക്ഷേത്രത്തിൽ നടന്നുവരുന്നു. സാധാരണയായി, മലയാള മാസം ധനു ആദ്യ വെള്ളിയാഴ്ച പ്രധാന ദിവസം ആയി ആഘോഷിച്ചു വരുന്നു.
ഉത്സവ ദിനങ്ങളിൽ ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകൾ നടന്നുവരുന്നു. ദേശത്തിന്റെപലഭാഗങ്ങളിൽ നിന്നും ആശാരി വരവ്, കൊല്ലൻ വരവ്, താലപ്പൊലി, പൂക്കലാശം വരവ്, ഇളനീർ വരവ് തുടങ്ങിയവ ക്ഷേത്രത്തിൽ എത്തിച്ചേരുകയും തുടർന്ന് വെള്ളാട്ട്, തിറ അനുഷ്ഠാനങ്ങളും കർമ്മങ്ങളും ക്ഷേത്ര സന്നിധിയിൽ നടത്തപ്പെടുന്നു.
കൂടാതെ ഉത്സവ നാളുകളിൽ പ്രാദേശിക സാംസ്കാരിക സംഘടനകളുടെയും കലാസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നൃത്തം, സംഗീതം, നാടകം തുടങ്ങി വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറാറുണ്ട്. ഇത് ക്ഷേത്രം ഓപ്പൺ എയർ സ്റ്റേജിൽ നടത്തപ്പെടുന്നു.
എല്ലാ ദിവസവും സൂര്യാസ്തമയത്തിനു ശേഷം കൽവിളക്കുകളും മറ്റ് വിളക്കുകളും തെളിയിക്കപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രധാന ചടങ്ങുകൾ നടന്നുവരുന്നു. ആന്നേ ദിവസം നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം ഭക്തർ ക്ഷേത്രത്തിൽ എത്തിചേരുന്നു. വെള്ളിയാഴ്ച കൂടാതെ മറ്റ് ദിവസങ്ങളിലും പൂജകളും ആത്മീയ പ്രവർത്തനങ്ങളും നടന്നുവരുന്നു.
Kuttichathan Vellatt
Kuttichathan Vellatt Offering Will not Performed Today.
Gulikan Vellatt
Gulikan Vellatt Offering Will not Performed Today.
Payasadaanam
Payasadaanam Offering Will not available Today.