ജന്മിത്തവും നാടുവാഴിത്തവും അരങ്ങ് തകർത്തിരുന്ന ചരിത്രാതീതകാലത്ത് ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാൻ ശക്തമായി നിലനിന്നിരുന്ന ചൈതന്യമാണ് കുട്ടിച്ചാത്തൻ. ആ പേരിൽത്തന്നെ പ്രത്യേകത നിലനിൽക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ പയ്യന്നൂരിലെ കിഴക്ക് ആഢ്യ തറവാട്ടിലെ (കാളകാട്ട് ഇല്ലം) നമ്പൂതിരിക്ക് മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയിലുണ്ടായ കുട്ടിയാണ് കല്ലേരിയിൽ കുടിയിരുത്തിയ കുട്ടിച്ചാത്തൻ എന്നാണ് സങ്കൽപം. അനിർവ്വചനീയമായ ഭക്തിയുടെ നിറവാണ് ശ്രീ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം പ്രദാനം ചെയ്യുന്നത്. ചരിത്രപരവും സാംസ്ക്കാരികപരവുമായി ഒരു ജനതയുടെ മനസ്സിൽ ആഴ്‌ന്നിറങ്ങിയ വിശ്വാസപ്രമാണങ്ങളിൽ കല്ലേരി കുട്ടിച്ചാത്തൻ ശക്തിസ്വരൂപനാണ്. "നിറഞ്ഞ മനസ്സിൽ ഉള്ളലിഞ്ഞ് കുട്ടിച്ചാത്തനെ വിളിച്ചാൽ ഒരിക്കലും വിളി കേൾക്കാതിരിക്കില്ല."
അവഗണനയുടെ എല്ലാ കഷ്ടതകളും കുഞ്ഞുനാളിലേ കുട്ടിച്ചാത്തൻ അനുഭവിച്ചിരുന്നു. കന്നുകാലികളെ സ്ത്രീധനമായി നൽകുന്ന കാലത്ത് ഒപ്പം കാലികളെ മേയ്ക്കാൻ അയക്കുന്ന അടിമകളിലൊരാളായിരുന്ന സ്ത്രീയിൽ ജനിച്ചതത്രെ കുട്ടിച്ചാത്തൻ! കുട്ടിച്ചാത്തന്റെ മാതാവ് കുട്ടിച്ചാത്തനെ പത്തുമാസം തികഞ്ഞ സമയത്തും ഞാറുനടുന്ന ജോലി ചെയ്യേണ്ടി വന്നു. തികച്ചും അവശയായി ജോലിചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ ആ അമ്മ അടുത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടിച്ചാത്തനെ പ്രസവിച്ചത്.
മുലപ്പാലിന്റെ മാധുര്യം നുകരാനാകാതെ കഷ്ടപ്പാടിന്റെ കണ്ണുനീർ കുടിച്ചാണു കുട്ടിച്ചാത്തൻ വളർന്നത്. അച്ഛൻ നമ്പൂതിരി തന്നെയാണ് കുട്ടിച്ചാത്തന് വിദ്യാഭ്യാസം നൽകാൻ ഏർപ്പാട് ചെയ്തത്. ഇല്ലത്തെ മറ്റ് നമ്പൂതിരി കുട്ടികളിൽ നിന്നും വ്യത്യസ്തമായ പഠനമായിരുന്നു. ഈയൊരു അവഗണന കുട്ടിച്ചാത്തനിൽ മനോവിഷമത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. ഈ വിദ്യാഭ്യാസം പിഞ്ചുമനസ്സിൽ തന്നെ കുട്ടിച്ചാത്തനിൽ പകയുടെ കനൽചിന്തകൾ ഉണ്ടാക്കാൻ ഇടയാക്കി. അവഗണനയുടെ ഈ നീറുന്ന നാളുകളിൽ കാലിമേയ്ക്കൽ പോലുള്ള ജോലിയും കുട്ടിച്ചാത്തന് ചെയ്യേണ്ടി വന്നു.
ഈയൊരു സമയത്താണ് കുട്ടിച്ചാത്തൻ വീടുവിട്ട് വടകരയിലേക്ക് വരുന്നത്. വടകരയുടെ ചരിത്രപാരമ്പര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ലോകനാർകാവിലേക്കുള്ള വഴിക്ക്‌വെച്ചാണ് മലമത്താൻ കുങ്കനെ കുട്ടിച്ചാത്തൻ പരിചയപ്പെടുന്നത്. കുങ്കൻ കുട്ടിച്ചാത്തന്റെ വലിയ ആരധകനായി മാറുകയും ചെയ്തു.ലോകനാർക്കാവിൽ നാല് തറവാട്ടുകാരാണ് ഉത്സവം ആ കാലത്ത് നടത്തിയിരുന്നത്. ഇതിലേക്ക് ഓലക്കുട കെട്ടിവെയ്ക്കാനുള്ള അവകാശം കുങ്കന് ഉണ്ടായിരുന്നെങ്കിലും സൂര്യോദയം മുതൽ സന്ധ്യവരെ കാത്തിരുന്നിട്ടും കുട എടുത്തുവച്ചില്ലത്രേ. കുട്ടിച്ചാത്തനെ വിശ്വസിച്ച് കാവിൽ കാത്തിരുന്ന കുങ്കന് നിരാശയായി. ക്ഷേത്ര ഊരാരണ്മകളിൽ നിന്നും ദണ്ഡനം ഏൽക്കേണ്ടതായും വന്നു. കുട്ടിച്ചാത്തനുമുമ്പിൽ തന്റെ പരാതി മുഴുവൻ കുങ്കൻ പറഞ്ഞു. വിശ്വസിച്ചവരെ ഒരിക്കലും കുട്ടിച്ചാത്തൻ കൈവിടില്ല. ധാരാളം സിദ്ധികളുണ്ടായിരുന്ന കുട്ടിച്ചാത്തൻ തീക്കൊട്ടയുമായി വന്ന് കാവിലെ ഉത്സവത്തിനിടയിൽ ഉത്സവപന്തലിലേക്ക് വലിച്ചെറിഞ്ഞു. ഇത് വൻ കോളിളക്കമാണ് അവിടെയൊരുക്കിയത്.
അപ്രതീക്ഷിതമായ ഈ ആക്രമണത്തിന് കാരണക്കാരായ കുങ്കനെയും കുട്ടിച്ചാത്തനെയും തിരഞ്ഞ് നാട്ടുകാരും നാട്ടുപ്രമാണിമാരും നാലുപാടും നീങ്ങുകയായിരുന്നു. പിന്നീട് കുങ്കനെ പിടികൂടുകയും കുട്ടോത്ത് ആലിൽ കെട്ടിത്തൂക്കുകയും ചെയ്തു . ഇതിൽ കോപാകുലനായ കുട്ടിച്ചാത്തൻ ആലിൻ കൊമ്പത്ത് നിന്നും കുങ്കന്റെ തലയിലെ കുരുക്കഴിച്ച് പ്രതിഷേധവുമായി ലോകനാർകാവ് ഭാഗത്തേക്ക് നീങ്ങി. ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് പൂരപ്പാട്ട് പാടി കൊടക്കാട് കുന്നിൽ കയറി താണ്ഡവനൃത്തം ചെയ്തായിരുന്നു യാത്ര. യാത്ര കല്ലേരി ഭാഗത്തേക്കായിരുന്നു. ഇപ്പോൾ ക്ഷേത്രം നിലനിൽക്കുന്ന മനോഹരമായ സ്ഥലത്ത് പിന്നീടുള്ള കാലം കുട്ടിച്ചാത്തൻ വസിച്ചിരുന്നോ, അല്ല കുട്ടിച്ചാത്തൻ വധിക്കപ്പെട്ടിരുന്നോ എന്ന കാര്യം ചരിത്രത്തിലില്ല.
Kuttichathan Vellatt
Kuttichathan Vellatt Offering Will not Performed Today.
Gulikan Vellatt
Gulikan Vellatt Offering Will not Performed Today.
Payasadaanam
Payasadaanam Offering Will not available Today.