ക്ഷേത്ര ദർശനം ഓരോ വ്യക്തിയിലും തദ്വാരാ കുടുംബത്തിലും ഉളവാക്കുന്ന അനുഭൂതിയുടെ , നേട്ടങ്ങളുടെ ഫലമായിട്ടാണല്ലോ ഭക്തരുടെ എണ്ണം ദിനം പ്രതി കൂടുന്നത്. പ്രാർത്ഥനയും , മന്ത്രോ ച്ചാരണവുമെല്ലാം നമ്മുടെ മനസ്സിന് സമാധാനവും ശക്തിയും പകരാൻ വളരെയധികം സഹായിക്കുന്നു. പുലരുന്നതിന് രണ്ടു മണിക്കൂർ മുൻപ് തുടങ്ങുന്ന ബ്രാഹ്മ മുഹൂർത്തത്തിൽ ഉറക്ക മുണർന്നെഴുന്നെറ്റ് ദേഹശുദ്ധി വരുത്തി ക്ഷേത്ര ദർശനം നടത്തുന്നതാണ് ഉത്തമം. രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ശരീരത്തിലേൽക്കുന്ന സൂര്യ രശ്മികൾ വൈറ്റമിൻ.ഡി ശരീരത്തിന് പ്രധാനം ചെയ്യുന്നു. ഷർട്ട് ധരിക്കാതെയാണ് യാത്രയെങ്കിൽ ഏറെ ഗുണകരം. ക്ഷ്ത്രപരിസരത്തുള്ള ആൽമരവും കൂവളവുമെല്ലാം ശുദ്ധവായു നല്കുന്നതിന് മറ്റ് വൃക്ഷങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. നിരവധി അസുഖങ്ങളെ ഭേദമാക്കാൻ കഴിവുള്ള തുളസീദളങ്ങൾ അടങ്ങിയ പുണ്യതീർത്ഥം ദിവസേന സേവിക്കാൻ കഴിഞ്ഞാൽ നിരവധി അസുഖങ്ങൾ തടയാൻ കഴിയും.അമ്പലത്തിൽ നിന്നും പ്രസാദമായി ലഭിക്കുന്ന ചന്ദനം നെറ്റിയിലും മർമ്മ സ്ഥാനങ്ങളിലും പൂശുന്നതിലൂടെ കുളിർമ്മയും രോഗ ശമനവും സാധ്യമാകും. ഭസ്മം ശരീരത്തിലെ പല ദുഷിച്ച നീരുകളും വലിച്ചെടുക്കുന്നു. ഇങ്ങനെ നാമറിയാതെ മനസ്സും ശുദ്ധമാകുന്നു. ഒപ്പം ദൈവീക പ്രഭാഷണങ്ങൾ കേൾക്കാനും സമയം കണ്ടെത്താം.
Kuttichathan Vellatt
Kuttichathan Vellatt Offering Will not Performed Today.
Gulikan Vellatt
Gulikan Vellatt Offering Will not Performed Today.
Payasadaanam
Payasadaanam Offering Will not available Today.