ആരോഗ്യ രംഗത്ത് ക്ഷേത്ര കമ്മറ്റി നടത്തിവരുന്ന സേവനങ്ങൾ ഇന്ന് വളരെയേറെ മുമ്പോട്ട് പോയിരിക്കുന്നു. അവശത അനുഭവിക്കുന്ന രോഗികൾക്ക് 3000 രൂപ വീതം ഒരു വർഷത്തേക്ക് 100 പേർക്ക് സഹായധനമായി നല്കിവരുന്നു. ക്ഷേത്രം വക ആയുർവേദ ആരോഗ്യകേന്ദ്രം പരിസരത്ത് തന്നെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു.
കല്ലേരിക്ഷേത്രത്തിലെ ആരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ 6 ദിവസം (ഞായർ ഒഴികെ) ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു. മരുന്നുകൾ വിലയിൽ 5% (മുതിർന്ന പൗരന്മാർക്ക് 15%) കിഴിവിൽ ഇവിടെ നിന്നും വിതരണം ചെയ്യുന്നു.
കല്ലേരി ആയുർവേദിക് ഫാർമസ്വൂട്ടിക്കല്സ് എന്ന ബ്രാൻഡ് നയിമിൽ ഒരു ആയുർവേദ മരുന്ന് നിർമ്മാണശാല ഇതിനുകീഴിൽ പ്രവർത്തിക്കുന്നു. ഇവിടെ വിതരണം ചെയ്യുന്ന മരുന്നിന്റെ 80% വും ഈ സംരഭത്തിൽ ഉദ്പാദിപ്പിക്കുന്നതാണ്.
എല്ലാ വർഷവും ജനുവരി മാസത്തെ അവസാന ഞായറാഴ്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നുവരുന്നു. മെഡിക്കൽ ക്യാമ്പിൽ വച്ചും അല്ലാതെയും ധാരാളം പേർ ചികിത്സയ്ക്കായി ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട് .രാജിസ്ട്രറേൻ ഫീസ് 25 രൂപയും തുടർന്നുള്ള പരിശോധനയ്ക്ക് 5 രൂപയുമാണ് ഈടാക്കുന്നത്.
Kuttichathan Vellatt
Kuttichathan Vellatt Offering Will not Performed Today.
Gulikan Vellatt
Gulikan Vellatt Offering Will not Performed Today.
Payasadaanam
Payasadaanam Offering Will not available Today.